ആരാണ് നീ ശബ്ദമേ?
നിന്നിൽ നിന്നകലണം, വെറുതെ വിട്
എന്തിനാണ് നീ എൻ പിന്നാലെ വരുന്നേ?
നീ എന്നിൽ നിന്നും അകന്നു പോയെങ്കിൽ , ഓ
ശബ്ദമല്ല , കാതിലെ മുഴക്കമാണ് നീ
എന്നിൽ നിന്നകലൂ, അകന്നുപോ!
എനിക്ക് ഭയമാ നിന്നെ
എന്നെ സ്നേഹികുന്നാളുകൾ എനിക്കൊപ്പമുണ്ട്
അവർക്കു സുരക്ഷ നല്കുക അതാണെന് കർത്തവ്യം
ഞാൻ കാരണം വീണ്ടും ആപത്തു വരുത്താൻ വയ്യ
എന്തിനെന്നെ വിളിക്കുന്നു? ഞാൻ വരുകില്ല
ആ മായാലോകത്ത്!
ആ മായാലോകത്ത്!
ആ മായാലോകത്ത്!
എന്തിനു നീ എൻ ഉറക്കം കവരുന്നേ
കൊണ്ടുപോവുകയാണോ നീ
വീണ്ടുമാ പിഴവിലേക്ക് ?
നീ എങ്ങോ ഒളിക്കും
എന്നെ പോൽ ഒരാൾ ആണോ?
നീനയ്ക്കും തോന്നുന്നോ
ഇത് എൻ ലോകമല്ലെന്ന്?
ഓരോ നാളും കഴിയുമ്പോൾ
എൻ കരുത്തും കൂടുന്നു
എൻ ഉള്ളവും കൊതിക്കുന്നു
അവിടെ പോകാൻ!
ആ മായാലോകത്ത്!
ആ മായാലോകത്ത്!
ആ മായാലോകത്ത്!
നീ ആരാ? നീ എന്താ?
എനിക്ക് നീ വഴി കാട്ട്!
എന്നെ ഏകയാക്കി പോകല്ലേ നീ!
എങ്ങനെ നിന്നെ തേടിയെത്തും?
ആ മായാലോകത്ത്?